കേരളം
പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം: കുറ്റം സമ്മതിച്ച് പ്രതി
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ നിന്നും പെണ്‍കുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി.
പിന്നില്‍ നിന്നുമാണ് ചവിട്ടിയത്. പ്രതിക്ക് മുമ്പ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുളള പ്രതി സുരേഷ് പെണ്‍കുട്ടിയെ തള്ളിയിട്ടത് തന്നെയെന്ന് റെയില്‍വേ പൊ!ലീസും സ്ഥിരീകരിച്ചു. ഇയാള്‍ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനില്‍ കയറിയത്. ശുചിമുറി ഭാഗത്തായിരുന്നു നില്‍പ്പ്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും സ്ഥിരീകരണമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചക്ക് കോടതിയില്‍ ഹാജരാക്കും.
