ദേശീയം
പ്രധാനമന്ത്രി വോട്ടിനു വേണ്ടി എന്തും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടിനു വേണ്ടി എന്തു ചെയ്യാനും തയാറാകുമെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വോട്ടിനു വേണ്ടി നാടകം കളിക്കാന്‍ പറഞ്ഞാല്‍ മോദിജി അത് ചെയ്യുമെന്നും സ്റ്റേജില്‍വന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. ബീഹാറില്‍ ഭരിക്കുന്നത് നിതീഷ് കുമാറാണെങ്കിലും ഭരണം നിയന്ത്രിക്കുന്നത് ബി.ജെ.പിയാണെന്നും നിതീഷിന്റെ മുഖം മാത്രമാണ് ബി.ജെ.പി. ഉപയോഗിക്കുന്നതെന്നും രാഹുല്‍ ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ശിച്ചു.
അതേസമയം, ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിഹാറിലെ ജനങ്ങളെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ബി.ജെ.പി. നാടന്‍ ഗുണ്ടയേപ്പോലെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് ബി.ജെ.പി. നേതാവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
