Connect with us

പ്രധാനമന്ത്രിക്ക് കുളിയ്ക്കാന്‍ ‘കൃത്രിമ യമുന’ നിര്‍മിച്ചുവെന്ന് ആം ആദ്മി

ദേശീയം

പ്രധാനമന്ത്രിക്ക് കുളിയ്ക്കാന്‍ ‘കൃത്രിമ യമുന’ നിര്‍മിച്ചുവെന്ന് ആം ആദ്മി

ന്യുഡല്‍ഹി: ഛാഠ് പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കുളിയ്ക്കാന്‍ ഡല്‍ഹിസര്‍ക്കാര്‍ കൃത്രിമ ജലാശയം നിര്‍മ്മിച്ചുവെന്ന് ആരോപണം. ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് നദിയോട് ചേര്‍ന്ന് ‘കൃത്രിമ യമുന’ നിര്‍മിച്ചെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളമാണ് കൃത്രിമ യമുന നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. വസീറാബാദിലെ ജല ശുദ്ധീകരണ പ്ലാന്റില്‍നിന്നാണ് ഇതിനായി വെള്ളം എത്തിച്ചതെന്നും ആം ആദ്മി ആരോപിച്ചു. എന്നാല്‍, ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി.

 

 

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top