കേരളം
കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ 2 യുവാക്കളെ കാണാതായി
ഈരാറ്റുപേട്ടയില്‍ നിന്നുംകൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ 2 യുവാക്കളെ കാണാതായി. 2 ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്. പ്രദേശത്തെ 35-ഓളം പേര്‍ നിലവില്‍ സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്.
