Connect with us

ആഡംബര എസ്യുവി സെഞ്ചുറി ഈവര്‍ഷം അവസാനം പുറത്തിറക്കുമെന്ന് ടൊയോട്ട

വാഹനം

ആഡംബര എസ്യുവി സെഞ്ചുറി ഈവര്‍ഷം അവസാനം പുറത്തിറക്കുമെന്ന് ടൊയോട്ട

ആഡംബര എസ്യുവി സെഞ്ചുറി ഈവര്‍ഷം അവസാനം പുറത്തിറക്കുമെന്ന് ടൊയോട്ട. സെഞ്ചുറി സെഡാനൊപ്പമായിരിക്കും ടൊയോട്ട സെഞ്ചുറി എസ്യുവിയും വിപണിയിലെത്തിക്കുക. പുതിയ വെല്‍ഫയര്‍ എംപിവി പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയ്‌സ് കള്ളിനോടും ബെന്റ്‌ലി ബെന്റെയ്ഗയോടുമൊക്കെയാണ് ടൊയോട്ട സെഞ്ചുറി എസ്യുവിക്ക് സാമ്യം.

എന്നാല്‍ സെഞ്ചുറിക്ക് വില കുറവുമായിരിക്കും. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആഡംബരവാഹമായിട്ടാണ് ടൊയോട്ട സെഞ്ചുറിയെ അവതരിപ്പിക്കുന്നത്. ജാപ്പനീസ് കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് സെഞ്ചുറി എസ്യുവി. പുതിയ സെഞ്ചുറി എസ്യുവി ജപ്പാനില്‍ മാത്രമല്ല വിദേശത്തും വില്‍ക്കാന്‍ ടൊയോട്ടക്ക് പദ്ധതിയുണ്ട്.

ഗ്രാന്‍ഡ് ഹൈലാന്‍ഡര്‍ എസ്യുവിയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും ടൊയോട്ട സെഞ്ചുറി പുറത്തിറങ്ങുകയെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് 5.2 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള വലിയ കാറായിരിക്കും ടൊയോട്ട സെഞ്ചുറി. വി12 എന്‍ജിനായിരിക്കും സെഞ്ചുറി എസ്യുവിക്ക് ടൊയോട്ട നല്‍കുകയെന്നാണ് കരുതപ്പെടുന്നത്. പെട്രോള്‍ ഹൈബ്രിഡ് വെര്‍ഷനും ഉണ്ടാവും. അഞ്ചു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിശാലമായ സൗകര്യമുള്ള ഉള്‍ഭാഗമാണ് സെഞ്ചുറിക്കുള്ളത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in വാഹനം

Trending News

To Top