വാഹനം
ടാറ്റ മോട്ടോഴ്‌സ് വമ്പന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു
രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഈ ഓഗസ്റ്റില്‍ ചില മോഡലുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഈ കിഴിവുകള്‍ ക്യാഷ് ഡിസ്‌കൌണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ രൂപത്തിലാണ് ലഭിക്കുക. ടാറ്റ ഹാരിയര്‍, സഫാരി, ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍. എന്നാല്‍ തങ്ങളുടെ ബെസ്റ്റ് സെല്ലറായ നെക്സോണിലോ അതിന്റെ ഇലക്ട്രിക്ക് ശ്രേണിയിലോ കിഴിവുകളൊന്നും ടാറ്റ വാഗ്ദാനം ചെയ്യുന്നില്ല.
