Connect with us

25 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായി മാരുതി സുസുക്കി

വാഹനം

25 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായി മാരുതി സുസുക്കി

മാരുതി സുസുക്കി ഇന്ത്യ 1986-87ല്‍ വിദേശ കയറ്റുമതി ആരംഭിച്ചതിനു ശേഷം ഇതുവരെ മൊത്തം 25 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായി കമ്പനി അറിയിച്ചു. ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ വിപണികളിലേക്ക് 1986-87 ല്‍ കയറ്റുമതി ആരംഭിച്ച കമ്പനി നിലവില്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികള്‍ ഉള്‍പ്പെടെ 100 ഓളം രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 1987 സെപ്തംബറില്‍ 500 കാറുകളുമായി ആദ്യത്തെ വലിയ കയറ്റുമതി ഹംഗറിയിലേക്കാണ് നടത്തിയത്.

ദൃഢമായ പ്രതിബദ്ധത ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്ക് അയച്ച മാരുതി സുസുക്കി ബലേനോയാണ് ഈ 25 ലക്ഷം വാഹനങ്ങളില്‍ ഒടുവില്‍ കയറ്റുമതി ചെയ്തത്. 35 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 25 ലക്ഷം വാഹനങ്ങള്‍ എന്ന നേട്ടം ഇന്ത്യന്‍ മേക്ക്-ഇന്‍-ഇന്ത്യ സംരംഭത്തോടുള്ള മാരുതി സുസുക്കിയുടെ ദൃഢമായ പ്രതിബദ്ധത തെളിയിക്കുന്നുവെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടെക്യൂച്ചി പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വാഹനങ്ങളുടെ കയറ്റുമതിയില്‍ ഒന്നാം സ്ഥാനം മാരുതി സുസുക്കിക്കാണ്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in വാഹനം

Trending News

To Top