വാഹനം
ടിയാഗോയുടെ സി.എന്‍.ജി പതിപ്പ് ഉടന്‍
ജനപ്രിയ മോഡല്‍ ടിയാഗോയുടെ സിഎന്‍ജി പതിപ്പ് ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഏതാനും ഡീലര്‍ഷിപ്പുകളില്‍ ടിയാഗോ സിഎന്‍ജി മോഡലിന്റെ ബുക്കിംഗ് തുടങ്ങി. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിംഗ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസത്തോടെ ഈ വാഹനം അവതരിപ്പിക്കുമെന്നും ഡിസംബര്‍ മാസത്തോടെ വിതരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എക്സ്ടി, എക്സ ഇസെഡ് എന്നീ വേരിയന്റുകളായിരിക്കും സി.എന്‍.ജി. മോഡലാകുകയെന്നാണ് വിവരം. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇതിലും നല്‍കുക.
