കേരളം
കേരളജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻകഴിയാത്ത ആഭ്യന്തരമന്ത്രി!

തിരുവനന്തപുരം: കോടിയേരിയുടെ വിയോഗത്തില്‍ ദുഖം പങ്കുവെച്ച് മുന്‍ ഡിജിപി ജേക്കബ്ബ് പുന്നൂസ്.
അതീവദുഃഖത്തോടെയാണീവാക്കുകൾ കുറിയ്ക്കുന്നത്. കേരളജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻകഴിയാത്ത ആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പോലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾ ആയിത്തന്നെറിട്ടയർ ചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽനിന്നു, യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ HC റാങ്കും 23 കൊല്ലത്തിൽ ASI റാങ്കും ഇന്ത്യയിൽ ആദ്യമായി നൽകിയ വ്യക്തി.
അദ്ദേഹംനടപ്പാക്കിയ ജനമൈത്രി പോലീസുവഴി പോലീസുകാർ കുടുംബമിത്രങ്ങളായും സ്റ്റുഡന്റ്പോലീസ്കേഡറ്റ്പദ്ധതിവഴി പോലീസുകാർകുട്ടികൾക്ക്അദ്ധ്യാപകരായും അധ്യാപകർസ്കൂളിലെപോലീസ്ഉദ്യോഗസ്ഥരും ആയും മാറി. കേരളത്തിലെ ആയിരക്കണക്കിന്എക്സ്സർവീസ് കാരെ HomeGuard കളാക്കിപോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.
കേരളത്തിൽആദ്യമായിതണ്ടർബോൾട്commandoഉള്ളബറ്റാലിയനുംതീരദേശപോലീസുംകടലിൽപോകാൻപോലീസിന്ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ്സ്ഥാപിച്ചത്. ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി.
ഇന്ന്പോലീസിനെവിളിക്കുന്ന സിവിൽ പോലീസ്ഓഫീസർഎന്നവിളിപ്പേര്പോലീസിനു നൽകിയത്ശ്രീ കോടിയേരി ആണ്.
ഇന്ത്യയിലെ ഏറ്റവും സമഗ്രവുംജനാധിപത്യപരവൂമായ police act നിയമസഭയിൽഅവതരിപ്പിച്ചതുംനടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നൽകി, പോലീസിന്റെ കമ്പ്യൂട്ടർ വൽകരണം ജനങ്ങൾക്ക്അനുഭവ വേദ്യമാക്കിയതുംഅദ്ദേഹം.
മൊബൈൽഫോൺ എന്നത്senior ഉദ്യോഗസ്ഥരുടെവിലപ്പെട്ടസ്വകാര്യഅഭിമാനമായിരുന്ന 2009ൽ,ഇന്ത്യയിൽ ആദ്യമായി, സ്റ്റേഷനു കളിൽജോലി എടുക്കുന്ന പോലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക mobile connection നൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു.
അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ്ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവുംഇല്ലായിരുന്നു താനും.
പോലീസിന്റെപെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവനനൽകിയവ്യക്തിയാണ്നമ്മെവിട്ടുപോയത്. വലിയ ദുഃഖം ആണ്എനിക്കീ വേർപാട്…. അഭിവാദനങ്ങൾ….
