കേരളം
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
ചെന്നൈ: സിപിഎം സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അന്ത്യം
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ രാത്രി 8 മണിക്ക് ആയിരുന്നു അന്ത്യം.
ഒരു മാസത്തോളമായി അദ്ദേഹം ചെന്നൈയിൽ ചികിത്സയിലായിരുന്നു
രോഗം മൂർച്ഛിച്ചതിന് തുടർന്ന് നാളെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അദ്ദേഹത്തെ സന്ദർശിക്കാനിരിക്കുകയായിരുന്നു.
കേരളത്തിലെ സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗവും സി.പി.ഐ(എം) മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 2022 ഓഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സി.പി.ഐ (എം) സെക്രട്ടറി സ്ഥാനമൊഴിഞ്ഞ അദ്ദേഹം ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം.
സിപിഐ(എം) നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയും ആയ എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്(കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർ 1998 മുതൽ), ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.
