ധനകാര്യം
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില ഇടിവിലാണ്. ആറുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞിരിക്കുന്നത്.ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വര്‍ണവില 11 ദിവസങ്ങള്‍ക്ക് ശേഷം 54000 ത്തിന് താഴെയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 53960 രൂപയാണ്. ഗ്രാമിന് 25 രൂപ കുറഞ്ഞു. 6745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ബുധനാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില പിന്നീട് അങ്ങോട്ട് ഇടിയുകയായിരുന്നു. നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു.
