ധനകാര്യം
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 54160 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ബുധനാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില പിന്നീട് അങ്ങോട്ട് ഇടിയുകയായിരുന്നു. അഞ്ച് ദിവസംകൊണ്ട് സ്വര്‍ണത്തിന് 840 രൂപയാണ് കുറഞ്ഞത്.നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു.
