Connect with us

മാധ്യമ സ്വാതന്ത്ര്യം: ഡല്‍ഹിയില്‍ പ്രതിഷേധം

മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി കേരളാ ഹൗസിന് മുന്നില്‍ മലയാള മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിക്കുന്നു.

കേരളം

മാധ്യമ സ്വാതന്ത്ര്യം: ഡല്‍ഹിയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് മലയാള മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകള്‍ ഏന്തി കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ കേരളാ ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചത്. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന വിവാദ ഉത്തരവ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചരം സൃഷ്ടിച്ച് മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള ഏതൊരു നീക്കവും ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതിന് തുല്ല്യമാകുമെന്നും ഡല്‍ഹിയിലെ വിവിധ മാധ്യമ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമരസമിതി ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

To Top