Connect with us

മോദിക്ക് മുകളില്‍ പരുന്തും പറക്കില്ല

നരേന്ദ്ര മോദി, അലോക് വര്‍മ

ദേശീയം

മോദിക്ക് മുകളില്‍ പരുന്തും പറക്കില്ല

നങ്ങളുടെ അവസാന പ്രതീക്ഷയായ സുപ്രീം കോടതിയില്‍ പോലും അവര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് വീണ്ടും സിബിഐ ഡയറക്ടറായ അലോക് വര്‍മയെ 48 മണിക്കൂര്‍ തികയും മുന്‍പ് പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി മാറ്റി. ഈ മാസം ജനുവരി 31ന് റിട്ടയര്‍ ചെയ്യാന്‍ പോകുന്ന സിബിഐ ഡയറക്ടറെയാണ് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സുപ്രീം കോടതി വിധി മറികടന്ന് മാറ്റിയത്. സിബിഐയുടെ തലപ്പത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന നാടകങ്ങള്‍ സിബിഐയിലുള്ള വിശ്വാസവും ജനങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ലോകസഭയിലെ കോണ്‍ഗ്രസ് നേതാവ്
മല്ലികാര്‍ജുന്‍ ഖര്‍ഗെ, സുപ്രീംകോടതിയിലെ ജസ്റ്റിസ് എ.കെ.സിക്രി എന്നിവരടങ്ങിയ സമിതിയാണ് ഇന്നലെയും ഇന്നുമായി യോഗം കൂടിയത്. ഖര്‍ഗെയുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് അലോക് വര്‍മയെ മാറ്റിയത്.

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചു കൊണ്ടാണത്രേ ഈ മാറ്റം. ഒക്ടോബര്‍ 23 ന് അര്‍ധരാത്രി അലോക് വര്‍മയെ മാറ്റിയ നടപടി ചോദ്യം ചെയ്ത് വര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് രണ്ടുദിവസം മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് സ്ഥലമാറ്റം ഉത്തരവ് റദ്ദാക്കിയത്. 48 മണിക്കൂറിനിടെ രണ്ട് വട്ടം യോഗം ചേര്‍ന്ന് പ്രധാനമന്ത്രി തന്നെ മുന്‍കൈയെടുത്ത് സുപ്രീം കോടതി ഉത്തരവ് കാറ്റില്‍ പറത്തുകയും ചെയ്തു. കോടതി വിധി പുറപ്പെടുവിച്ചത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയതുകൊണ്ട് അദ്ദേഹം ഉന്നതാധികാര കമ്മിറ്റിയില്‍ നിന്ന് മാറിനിന്നു. പകരക്കാരനായിട്ടാണ് ചീഫ് ജസ്റ്റിസ് രണ്ടാമനായ സിക്രിയെ യോഗത്തില്‍ പങ്കെടുക്കാന്‍ നിയോഗിച്ചത്. അലോക് വര്‍മയെ തിരിച്ചെടുക്കാനുള്ള വിധി പ്രസ്താവിച്ചത് താന്‍ ആയതുകൊണ്ട് ഉന്നതാധികാര സമിതിയില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. എന്തായാലും പ്രധാനമന്ത്രിയും ജസ്റ്റിസ് സിക്രിയും എടുത്ത തീരുമാനം അനുസരിച്ചാണ് റിട്ടയര്‍ ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ഉള്ള സിബിഐ ഡയറക്ടറെ വീണ്ടും മാറ്റിയത്.

വിവാദപരമായ ഒട്ടേറെ കേസുകള്‍ വര്‍മയുടെ പരിഗണനയിലുണ്ടായിരുന്നു. റാഫേല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും അദ്ദേഹം പരിശോധിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിതനായ അസ്താനയ്‌ക്കെതിരെ അലോക് വര്‍മ്മ അഴിമതി കേസെടുത്തത്. തുടര്‍ന്ന് ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടറും തമ്മിലുണ്ടായ അധികാര വടംവലിയിലാണ് പ്രധാനമന്ത്രി ഇടപെട്ടതും അര്‍ദ്ധരാത്രിയില്‍ സിബിഐ ഓഫീസ് റെയ്ഡ് ചെയ്ത് അലോക് വര്‍മയെ മാറ്റിയതും. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് കഴിഞ്ഞദിവസം ചാര്‍ജെടുത്ത അലോക് വര്‍മ്മ ഭരണപരമായ നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഉന്നതാധികാരസമിതിയുടെ നടപടി. ഒരാഴ്ച്ചക്കകം സിബിഐയുടെ പുതിയ തലവനെ നിയമിക്കുമെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് സുപ്രീംകോടതിയിലും ഉന്നതാധികാര സമിതിയിലും അരങ്ങേറിയത്. ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കാന്‍ ആണത്രേ സിബിഐയിലെ അഴിച്ചുപണി. എന്നാല്‍ പരമോന്നത നീതിപീഠം എടുത്ത തീരുമാനം 48 മണിക്കൂറിനുള്ളില്‍ തിരുത്തിയ പ്രധാനമന്ത്രിയുടെ അപ്രമാധിത്വം വിജയിച്ചിരിക്കുകയാണ്. സുപ്രീം കോടതി ആയാലും സിബിഐ ആയാലും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പ്രധാനമന്ത്രിയുടെ കൈവെള്ളയിലാണ് എന്നു തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍. വരുംദിവസങ്ങളില്‍ പ്രതിപക്ഷവും നിയമവൃത്തങ്ങളും ഈ സംഭവങ്ങളെ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്.

സാധാരണ സര്‍ക്കാര്‍ ജീവനക്കാരനെപ്പോലും റിട്ടയര്‍ ചെയ്യാന്‍ ദിവസങ്ങള്‍ ഉള്ളപ്പോള്‍ മാറ്റാന്‍ പാടില്ലായെന്നതാണ് നിയമം. ആ പരിരക്ഷ പോലും ഉന്നതാധികാരസമിതി സിബിഐ ഡയറക്ടര്‍ക്ക് നല്‍കിയില്ല. സുപ്രീംകോടതി വിധി പോലും അതിന് തടസ്സമായില്ല. കണ്ണുകെട്ടിയ നീതി ദേവതയ്ക്ക് മുന്നില്‍ ഉണ്ടായ ഈ നീതിനിഷേധം എവിടെയാണ് ചോദ്യം ചെയ്യാന്‍ കഴിയുക?

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top