Connect with us

രണ്ടര കോടി രൂപ മുടിച്ച് പ്രസ് ക്ലബ്ബുകള്‍

കേരളം

രണ്ടര കോടി രൂപ മുടിച്ച് പ്രസ് ക്ലബ്ബുകള്‍

തിരുവനന്തപുരം : കേരള പത്രപ്രവര്‍ത്തക യൂണിയന്റെ (കെയുഡബ്ല്യൂജെ) നിയന്ത്രണത്തിലുള്ള പ്രസ് ക്ലബ്ബുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ടര കോടിയോളം രൂപ പോയ വഴിയറിയില്ല. വിവിധ ജില്ലകളിലെ പ്രസ് ക്ലബ്ബുകള്‍ക്ക് അനുവദിച്ച കോടിക്കണക്കിനു രൂപയില്‍ കോട്ടയം പ്രസ് ക്ലബ്ബ് ഒഴികെയാരും വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലെന്നു സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി അറിയിച്ചു. വിനിയോഗ സര്‍ട്ടിഫിക്കറ്റ് യഥാസമയം സമര്‍പ്പിക്കണമെന്നു തുക അനുവദിച്ച ഉത്തരവില്‍ തന്നെ പ്രസ് ക്ലബ്ബുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നതായും ഐ പിആര്‍ഡി വ്യക്തമാക്കി. മന്ത്രിമാര്‍ പോക്കറ്റിലുള്ളതിനാല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനു പുല്ലുവിലയാണ് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ കല്‍പിച്ചിരുന്നത്.

പല പ്രസ് ക്ലബ്ബുകള്‍ക്കും തുക വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടും ഭാരവാഹികള്‍ ഗൗനിച്ചിരുന്നില്ല. ഈ തുക ഭാരവാഹികള്‍ വീതിച്ചെടുത്ത സംഭവങ്ങള്‍ മുതല്‍ വകമാറി ചെലവിട്ട കേസുകള്‍ വരെയുണ്ട്.
ഡല്‍ഹിയിലെ കെയുഡബ്ല്യൂജെ ഘടകത്തിനു അനുവദിച്ച 25 ലക്ഷം രൂപ ദുര്‍വിനിയോഗം ചെയ്തുവെന്ന പരാതി അന്വേഷിക്കാന്‍ കേരള ഹൗസിലെ ഐപിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയതായും വിവരാവകാശ മറുപടിയില്‍ വെളിപ്പെടുത്തി. വിവിധ പ്രസ് ക്ലബ്ബുകളിലെ ഫണ്ട് ദുര്‍വിനിയോഗം പരിശോധിക്കാനായി ഐപിആര്‍ഡി ഉന്നത തല ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതിയും രൂപീകരിച്ചു.
ന്യൂഡല്‍ഹിയിലെ പത്രപ്രവര്‍ത്തക അഴിമതിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ കേസ് നിലവിലുണ്ട്. വില്ലേജ് ഓഫിസര്‍മാര്‍ 500 രൂപ കൈക്കൂലി വാങ്ങിയതിനു പിടിയിലായാല്‍ നാലു കോളം വാര്‍ത്ത കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് നികുതിദായകന്റെ ലക്ഷങ്ങള്‍ ലജ്ജയില്ലാതെ പുട്ടടിച്ചു പകല്‍മാന്യന്മാരായി നടക്കുന്നത്.
കോട്ടയം പ്രസ് ക്ലബിന്റെ പുനരുദ്ധാരണതത്തിനു 2011 – 12ല്‍ അനുവദിച്ച തുകയ്ക്കു മാത്രമാണ് വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. സര്‍ക്കാരില്‍ നിന്നു ധനസഹായം കൈപ്പറ്റിയ ശേഷം വിനിയോഗ കണക്കു സമര്‍പ്പിക്കാത്ത പ്രസ് ക്ലബ്ബുകളും ഏതൊക്കെ ആവശ്യത്തിനായി തുക അനുവദിച്ചുവെന്നതിന്റെയും വിശദാംശങ്ങള്‍ ചുവടെ:
1. കൊല്ലം പ്രസ് ക്ലബ്ബ്: പി.കെ.തമ്പി സ്മാരക ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വികസനത്തിനു 15 ലക്ഷം രൂപ (2011-12)
2. മലപ്പുറം പ്രസ് ക്ലബ് പുനരുദ്ധാരണത്തിനും കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മാണത്തിനും 15 ലക്ഷം രൂപ (2011-12)
3. തിരുവനന്തപുരം കേസരി മെമ്മോറിയല്‍ ട്രസ്റ്റ്: ഡിജിറ്റല്‍ ലൈബ്രറി വികസനത്തിനു 20 ലക്ഷം രൂപ (2012-13)
4. ന്യൂഡല്‍ഹി പ്രസ് ക്ലബ് നവീകരണത്തിനു 25 ലക്ഷം രൂപ (2012-13)
5. ആലപ്പുഴ പ്രസ് ക്ലബ് പുനരുദ്ധാരണത്തിന് 5 ലക്ഷം രൂപ (2012-13)

6. കണ്ണൂര്‍ പ്രസ് ക്ലബ് പുനരുദ്ധാരണത്തിനു 10 ലക്ഷം രൂപ (2012-13)
7.തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ആന്‍ഡ് ന്യൂസ് ആര്‍ക്കൈവ്‌സിനു 5 ലക്ഷം രൂപ (2015-16)
8. തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മീഡിയ മാനേജ്‌മെന്റ് ആന്‍ഡ് ജേണലിസ്റ്റ് ട്രെയിനിങ് സെന്ററിനായി 25 ലക്ഷം രൂപ (2016-17)
9. തൃശൂര്‍ പ്രസ് ക്ലബ്ബ് നവീകരണത്തിന് 5 ലക്ഷം രൂപ (2016-17)
10. തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് ഡിജിറ്റല്‍ ലൈബ്രറി നവീകരണത്തിന് 5 ലക്ഷം രൂപ (2018-19).

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top