Connect with us

പ്രീതി നടേശനെതിരെ ഫേസ്ബുക്ക് ആക്രമണം

കേരളം

പ്രീതി നടേശനെതിരെ ഫേസ്ബുക്ക് ആക്രമണം

പത്തനംതിട്ട : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്‌നി പ്രീതി നടേശനെ കുറിച്ചു ലൈംഗിക ചുവയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം കുടുക്കില്‍. ബോബിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണു പത്തനംതിട്ടയിലെ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍.
നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ പങ്കെടുത്ത എസ്എന്‍ഡിപി നേതൃത്വം വഞ്ചിക്കപ്പെട്ടുവെന്ന പ്രീതി നടേശന്റെ പരാമര്‍ശത്തിനെതിരെയാണു ബോബി ഏബ്രഹാമിന്റെ പോസ്റ്റ്. ” പ്രീതി നടേശന്റെ വിലാപം കണ്ടു. പോയൊരു റബര്‍ ബാന്‍ഡ് വാങ്ങി വലിച്ചു കൊട്” എന്ന് അശ്ലീല ചുവയോടെ നടത്തിയ പരാമര്‍ശമാണ് എസ്എന്‍ഡിപിയെ പ്രകോപിപ്പിച്ചത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യൂജെ) മുന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ ബോബി ഏബ്രഹാം മലയാള മനോരമ പത്തനംതിട്ട യൂണിറ്റില്‍ അസിസ്റ്റന്റ് എഡിറ്ററാണ്. ശബരിമല പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ പത്തനംതിട്ടയില്‍ സംഘപരിവാറിനെതിരെ ബോബിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രകടനം പരാജയപ്പെട്ടിരുന്നു. പത്രപ്രവര്‍ത്തക യൂണിയനു രാഷ്ട്രീയ നിറം നല്‍കാനുള്ള ബോബിയുടെ ശ്രമത്തോടു യൂണിയനിലെ ഭൂരിഭാഗവും വിയോജിച്ചു. ആയിരത്തോളം പത്രപ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച പ്രതിഷേധ പ്രകടനത്തിനെത്തിയത് അന്‍പതില്‍ താഴെ പത്രപ്രവര്‍ത്തകര്‍ മാത്രമാണ്. പ്രതിഷേധക്കാര്‍ക്കായി ആയിരം ബിരിയാണി ഓര്‍ഡര്‍ ചെയ്തതത്രയും പാഴായി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top