Connect with us

ഓഖി ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ മഞ്ജു വാര്യര്‍

സിനിമ

ഓഖി ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ മഞ്ജു വാര്യര്‍

തിരുവനന്തപുരം ; ഓഖി ചുഴലിക്കാറ്റ് ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ നടി മഞ്ജു വാര്യര്‍ രംഗത്തിറങ്ങി. ഇന്ന് രാവിലെ പൂന്തുറയിലെ ഓഖി ദുരിത ബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് മഞ്ജു ഇതിനു തുടക്കമിട്ടത്. ഓഖി ചുഴലിക്കാറ്റില്‍ പെട്ടു മരിച്ചവരുടെ വീടുക ളാണ് മഞ്ജു ആദ്യം സന്ദര്‍ശിച്ചത്. ഓരോ വീട്ടിലും കയറി ദുഃഖിതരായ അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും കുട്ടികള്‍ക്കു മൊപ്പമിരുന്ന് അവരുടെ ദുരിത കഥകള്‍ ശ്രദ്ധാപൂര്‍വം കേട്ട മഞ്ജു അവരെ ആശ്വസിപ്പിച്ചാണു പുറത്തിറങ്ങിയ ത്. ഇവരുടെ പരാതികള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാമെന്ന ഉറപ്പും മഞ്ജു ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം ദുരന്തത്തില്‍ കാണാതായവരുടെ വീടുകളും മഞ്ജു സന്ദര്‍ശിക്കും. അതിനു ശേഷം മഞ്ജു മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നു കരുതുന്നു. ഇതാദ്യമായാണ് സിനിമാ, സാംസ്‌കാരിക മേഖല യില്‍ നിന്നുള്ള ഒരാള്‍ ഓഖി ദുരന്ത മേഖലകള്‍ സനദര്‍ശിക്കുന്നത്. പൂന്തുറയിലെ സന്ദര്‍ശന ത്തിനുശേഷം മാത്രമേ മറ്റു ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്നതു സംബന്ധിച്ച് മഞ്ജു തീരുമാനമെടുക്കൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

  • സിനിമ

    എല്ലാരും ചോദിക്കുന്നു; എന്നാ ഒണ്ട്?

     

    എന്നാ ഒണ്ട്? – വിജയാഘോഷത്തിനായി ഒിച്ചുകൂടിയപ്പോള്‍ അവര്‍ ആദ്യം പരസ്പരം ചോദിച്ചതും ഇതാണ്. കോട്ടയംകാരുടെ പതിവ് ക്ഷേമാന്വേഷണമല്ല, അല്‍പ്പം ഇരുത്തിയുള്ള ചോദ്യം....

  • കേരളം

    മിടുക്കി. മിടുമിടുക്കി!!

     

    സിനിമയിലേക്ക് ആദ്യം കടന്നുവരുമ്പോള്‍ കാസ്റ്റിങ് കൗച്ചിന് ഇരയാകേണ്ടി വരാറുണ്ട്- അന്ന് പാര്‍വ്വതി പറഞ്ഞ വാക്കുകളാണ്. എന്നാല്‍ നാം നമ്മുടേതായ ഒരു ഐഡന്റിറ്റി...

  • കേരളം

    41 വെട്ടിനേയും കടത്തിവെട്ടി അഡാറ് കണ്ണിറുക്കൽ പ്രൊമോഷൻ!

     

    രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ കയറാൻ നിർവ്വാഹമില്ല. സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? കണ്ണിറുക്കുന്ന പ്രിയാ വാര്യരും അവൾ ജനിച്ചുവീണപ്പോൾ ഉണ്ടായിരുന്ന കൺപീലികളുടെ...

  • സിനിമ

    ഇതല്ല ഞാനറിഞ്ഞ മാധവിക്കുട്ടി

    മലയാളിക്ക് ഒരിക്കലും പൂര്‍ണ്ണമായി പിടികിട്ടാനിടയില്ലാത്ത മാധവിക്കുട്ടിയെ കേവലമൊരു രണ്ടേമുക്കാല്‍ മണിക്കൂറിന്റെ സിനിമയില്‍ പിടിച്ചൊതുക്കിയിടുന്നത് ആത്മഹത്യാപരവും വലിയ നീതികേടുമാണ്. അവരുടെ സ്വതന്ത്രമായ മനോസഞ്ചാരത്തെ...

  • സിനിമ

    പത്മാവതിന്റെ പേരില്‍ അക്രമം

     

    തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടും പത്മാവതിനെ വെറുതേവിടാന്‍ ഒരുക്കമല്ല. ദീപികാ പദുകോണ്‍ നായികയായി എത്തുന്ന പത്മാവതിന്റെ റിലീസ് തടയരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു....

To Top